News Kerala

മുഖ്യമന്ത്രിയോട് കട്ടക്കലിപ്പ്: ഫേസ്ബുക്ക് പ്രൊഫൈല്‍ പിച്ചറില്‍ നിന്ന് പിണറായി വിജയന്റെ ചിത്രം നീക്കി അന്‍വര്‍; പകരം ചേര്‍ത്തത് അണികളുടെ ചിത്രം

Axenews | മുഖ്യമന്ത്രിയോട് കട്ടക്കലിപ്പ്: ഫേസ്ബുക്ക് പ്രൊഫൈല്‍ പിച്ചറില്‍ നിന്ന് പിണറായി വിജയന്റെ ചിത്രം നീക്കി അന്‍വര്‍; പകരം ചേര്‍ത്തത് അണികളുടെ ചിത്രം

by webdesk1 on | 23-09-2024 08:59:50

Share: Share on WhatsApp Visits: 73


മുഖ്യമന്ത്രിയോട് കട്ടക്കലിപ്പ്: ഫേസ്ബുക്ക് പ്രൊഫൈല്‍ പിച്ചറില്‍ നിന്ന് പിണറായി വിജയന്റെ ചിത്രം നീക്കി അന്‍വര്‍; പകരം ചേര്‍ത്തത് അണികളുടെ ചിത്രം



തിരുവനന്തപുരം: ഒരു കാലത്ത് സഹചാരിയും സംരക്ഷകനുമായി ഒപ്പം നടന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇടത് എം.എല്‍.എ പി.വി. അന്‍വറിന് ഇത്രയും ഈര്‍ഷ ഉണ്ടായതിന്റെ ആശ്ചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ സമൂഹം. സൈബര്‍ ഇടങ്ങളില്‍ വരെ മുഖ്യമന്ത്രിക്ക് സംരക്ഷ കവചം തീര്‍ത്ത് മുന്നണി പോരാളിയായി പൊരുതിയ അന്‍വറിന്റെ ഫേസ്ബുക്ക് കവര്‍ ചിത്രത്തില്‍ ഇപ്പോള്‍ പിണറായി വിജയന്‍ ഇല്ല. പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ തന്റെ ഫേസ്ബുക്കിലെ കവര്‍ചിത്രത്തില്‍ നിന്ന് പിണറായി വിജയനെ മാറ്റിയിരിക്കുകയാണ് അന്‍വര്‍.

മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് അന്‍വര്‍ തന്റെ കവര്‍ ചിത്രമാക്കി നല്‍കിയിരിക്കുന്നത്. ഇതിന്റെ പൊരുള്‍ എന്താണെന്ന് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. സമൂഹ മാധ്യമങ്ങളില്‍ അന്‍വറിന് സൈബര്‍ സഖാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. പരസ്യ പ്രസ്താവനകള്‍ താത്കാലികമായി നിര്‍ത്തുന്നുവെന്ന് അന്‍വര്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment