News India

ഇന്ത്യ `ചങ്ക്` എന്ന് അമേരിക്ക; ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ കിടിലന്‍ പ്രസംഗം

Axenews | ഇന്ത്യ `ചങ്ക്` എന്ന് അമേരിക്ക; ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ കിടിലന്‍ പ്രസംഗം

by webdesk1 on | 22-09-2024 09:18:35

Share: Share on WhatsApp Visits: 65


ഇന്ത്യ `ചങ്ക്` എന്ന് അമേരിക്ക; ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ കിടിലന്‍ പ്രസംഗം


വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പമേറിയതും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താന്‍ കഴിയുന്നത് അത്ഭുതപ്പെടുത്താറുണ്ടെന്നും ഇന്നും അത് വ്യത്യസ്തമായിരുന്നില്ലെന്നും ക്വാഡ് ഉച്ചകോടിക്ക് മുമ്പായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ബൈഡന്‍ എക്സില്‍ കുറിച്ചു.

ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സഖ്യത്തിന്റെ പ്രധാന്യം എടുത്ത് പറഞ്ഞായിരുന്നു ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന. നിലവിലെ ആഗോളസാഹചര്യത്തില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. സ്വതന്ത്രവും തുറന്നതും സമ്പന്നവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ- പെസഫിക് മേഖല, കൂട്ടായ ഉത്തരവാദിത്തവും മുന്‍ഗണനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പങ്കിട്ട് ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. നാം ആര്‍ക്കും എതിരല്ല. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment