News Kerala

അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

Axenews | അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

by webdesk2 on | 24-08-2025 05:23:19

Share: Share on WhatsApp Visits: 6


അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തനിക്കെതിരെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി അവന്തിക ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഈ ശബ്ദരേഖ പുറത്തുവിട്ടത്. 

അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1-ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രാഹുല്‍ പുറത്തുവിട്ടത്. അവന്തിക തന്നെയാണ് തനിക്ക് ഈ ശബ്ദരേഖ അയച്ചുതന്നതെന്ന് രാഹുല്‍ അവകാശപ്പെട്ടു. പുറത്തുവിട്ട ശബ്ദരേഖയില്‍, രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും, അദ്ദേഹം നല്ല സുഹൃത്താണെന്നും അവന്തിക പറയുന്നുണ്ട്. രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായോ എന്നും, ജീവന് ഭീഷണി നേരിടുന്നുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍, അവന്തിക ഇത് പൂര്‍ണ്ണമായും നിഷേധിക്കുന്നതായും, ആരാണ് ഇത്തരമൊരു കാര്യം പറഞ്ഞതെന്ന് ചോദിക്കുന്നതായും ശബ്ദരേഖയിലുണ്ട്. പാലക്കാടിന്റെ എംഎല്‍എയും തന്റെ സുഹൃത്തുമായ രാഹുലുമായി ബന്ധപ്പെടുത്തി ഇത്തരമൊരു കാര്യം പ്രചരിപ്പിക്കുന്നത് മോശമാണെന്നും അവര്‍ പറയുന്നതായി ശബ്ദരേഖ വ്യക്തമാക്കുന്നു.

തന്റെ പേരിലുണ്ടായ ആരോപണങ്ങള്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിച്ച് ന്യായീകരിക്കേണ്ട അവസ്ഥ വരുന്നത് താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഉയരുന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും, അത് ഘട്ടങ്ങളായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം നല്‍കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment