by webdesk3 on | 24-08-2025 12:46:09
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രണ്ട് വനിതാ എസ്ഐമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനാണ് അന്വേഷണ ചുമതല. ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വനിതാ എസ്ഐമാരുടെ പരാതിയില്‍ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം, പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്ന ശുപാര്‍ശ ഡിജിപിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈന്റ് സെല്‍ അധ്യക്ഷയായ മെറിന്‍ ജോസഫിനാണ് കേസ് അന്വേഷണം ഏല്‍പ്പിച്ചത്.
രണ്ട് വനിതാ എസ്ഐമാര്‍ക്കാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് ആരോപണം. കുറ്റാരോപിതന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.