by webdesk3 on | 24-08-2025 12:29:35 Last Updated by webdesk3
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ എം.ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
അഴിമതി കേസില്‍ ലഭിച്ചിരുന്ന ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ടാണ് വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നുമാണ് അജിത് കുമാറിന്റെ വാദം.
അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന്റെ നിലപാടിനെ കോടതി കടുത്ത വിമര്‍ശനം നേരത്തെ ഉന്നയിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന സാധ്യത തള്ളാനാവില്ലെന്നും അജിത് കുമാര്‍ തെറ്റ് ചെയ്തുവെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയും, അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.