by webdesk3 on | 24-08-2025 12:25:17 Last Updated by webdesk3
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്നും അതിനാല്‍ അവര്‍ പാലിക്കേണ്ട പെരുമാറ്റവും ഉത്തരവാദിത്വവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം കുറച്ച് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു, എന്ന് ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ബഹുമാനിക്കണമെന്ന് എല്ലാവരെയും പഠിപ്പിച്ചിട്ടുണ്ടെന്നും അത് ഓരോരുത്തരും ജീവിതത്തില്‍ പാലിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇത്തരം പെരുമാറ്റം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിയമപരമായ അധികാരമില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ട കാര്യമില്ല. അത് കുട്ടിക്കാലം മുതല്‍ തന്നെ നമ്മള്‍ പഠിച്ചുവരുന്ന കാര്യമാണ്, എന്ന് സ്പീക്കര്‍ വിശദീകരിച്ചു.