by webdesk3 on | 24-08-2025 12:20:08 Last Updated by webdesk3
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുലിനോട് രാജി ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ചെന്നിത്തല ആവശ്യപ്പെട്ടതായി വിവരം.
വെളിപ്പെടുത്തലുകള്‍ തുടര്‍ച്ചയായി പുറത്തു വരുന്ന സാഹചര്യത്തില്‍ ഇനിയും എംഎല്‍എ സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസിന് അടുത്തു വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം കെപിസിസി നേതൃത്വത്തെ അറിയിച്ചു. രാജി വൈകുന്നതും പാര്‍ട്ടിക്ക് വലിയ നഷ്ടമാകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
രാഹുല്‍ ഉടന്‍ സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്‍ഡിനോടും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്ഷിയെ ചെന്നിത്തല നേരിട്ട് സമീപിക്കുകയും രാഹുലിന്റെ രാജി അനിവാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കര്‍ശന നിലപാട് സ്വീകരിച്ചു.