by webdesk2 on | 23-08-2025 02:09:02
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കറിന്റെ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതിപട്ടികയില്‍ മുന്‍ ഐപിഎസ് ഓഫീസറും ഉള്‍പ്പെടുന്നു. റിട്ട. പൊലീസ് ഉദ്യാഗസ്ഥന്‍ ഡി. മധു കേസിലെ നാലാം പ്രതി. മധു ഡി ഊര്‍ക്കനകന്‍ എന്ന പേജിലൂടെയാണ് സൈബര്‍ ആക്രമണം നടത്തിയത്.
തിരുവനന്തപുരം സിറ്റി പോലീസ് ആണ് എഫ്‌ഐഎആര്‍ രജിസ്റ്റര്‍ ചെയ്തത്. മധു, പോള്‍ ഫ്രെഡി, അഫ്‌സല്‍ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെയാണ് കേസ്. ഹണി ഭാസ്‌കറിന്റെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങളെടുത്ത്, അവരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ അധിക്ഷേപം നേരിടുന്നു എന്നാണ് ഹണി ഭാസ്‌കറിന്റെ പരാതി. സൈബര്‍ ആക്രമണത്തിനെതിരെ ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.