by webdesk3 on | 22-08-2025 04:26:29 Last Updated by webdesk2
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറനും ഹണി ഇ-മെയില്‍ വഴി പരാതി നല്‍കി.
ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ് എന്ന് ഹണി തന്റെ പരാതിയില്‍ വ്യക്തമാക്കി. പരാതി നല്‍കിയ കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പൊതുജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരമോന്നത തലത്തിലേക്ക് എത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടിലെത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? പോസ്റ്റുകളും കമന്റുകളും ഒന്നും ഡിലീറ്റ് ചെയ്യരുത്. അവ ഉണ്ടാകണം - എന്നാണ് ഹണി ഭാസ്‌കരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.