by webdesk3 on | 22-08-2025 04:12:24
പത്തനംതിട്ട: യുവതികളുടെ ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ അടൂരിലെ നെല്ലിമുകളിലുള്ള വീട്ടില്‍ കഴിയുന്നു. പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയ രാഹുല്‍ പുറത്തേക്കിറങ്ങാതെ വീട്ടിനുള്ളില്‍ തന്നെ തുടരുകയാണ്.
പാലക്കാട് നിന്നും കുടുംബസമേതം അടൂരിലെത്തിയ രാഹുല്‍ ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു വന്നത്. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട പ്രതിഷേധം ഉയര്‍ന്നതോടെ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്.
വീടിന്റെ മുറ്റത്ത് വരെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് വീണ്ടും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുകയാണ്.