by webdesk2 on | 22-08-2025 01:50:02 Last Updated by webdesk3
ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ. പോള്‍ സുപ്രീം കോടതിയെ അറിയിച്ചു. മാധ്യമങ്ങളെ മൂന്നു ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിമിഷപ്രിയയുടെ മോചനശ്രമങ്ങളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെയും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും പോള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിമിഷപ്രിയയുടേതാണെന്നും പോള്‍ കോടതിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.