News Kerala

ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരം, എല്ലാ ദിവസവും മെസേജ് ചെയ്യും; രാഹുലിനെതിരെ വീണ്ടും ആരോപണം

Axenews | ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരം, എല്ലാ ദിവസവും മെസേജ് ചെയ്യും; രാഹുലിനെതിരെ വീണ്ടും ആരോപണം

by webdesk2 on | 22-08-2025 01:35:59

Share: Share on WhatsApp Visits: 8


ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരം, എല്ലാ ദിവസവും മെസേജ് ചെയ്യും; രാഹുലിനെതിരെ വീണ്ടും ആരോപണം



കൊച്ചി:  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി രംഗത്ത്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DONT CARE.. WHO CARES എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുമായി രാഹുല്‍ സംസാരിച്ച വിഡിയോ കോളിന്റെയും മെസേജിന്റെയും സ്‌ക്രീന്‍ ഷോട്ടും പറത്ത് വന്നിട്ടുണ്ട്. 2023 ലാണ് എനിക്ക് മെസേജ് അയക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. എല്ലാ ദിവസവും മെസേജ് ചെയ്യുമായിരുന്നു. പിന്നീട് എനിക്ക് നിന്നോട് ആദ്യം മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി - പെണ്‍കുട്ടി പറയുന്നു.

സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് വരെ രാഹുല്‍ മെസേജ് അയച്ചു. ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ ഐ ഡോണ്ട് കെയര്‍, ഹൂ കെയേഴ്‌സ് എന്നായിരുന്നു മറുപടി. ജനപ്രതിനിധിയാകുന്നതിനു മുന്‍പാണ് ദുരനുഭവം നേരിട്ടത്. രാഹുലിനു രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതിയുമായി താനാരെയും സമീപിച്ചിട്ടില്ല. രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാം' - യുവതി പറഞ്ഞു.






Share:

Search

Recent News
Popular News
Top Trending


Leave a Comment