by webdesk3 on | 21-08-2025 03:33:51
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചു. നേത്യത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും, താന്‍ സ്വമേധയാ രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കമാന്‍ഡ് ഇതുവരെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും, ഒരു തരത്തിലുള്ള പരാതിയും തനിക്കെതിരെ ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
യുവ നടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും, പുറത്തുവന്ന വാര്‍ത്തകളില്‍ നിയമവിരുദ്ധമായ ഒന്നും ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി. തനിക്കെതിരെ ചമച്ച ഒരു പരാതി പോലുമില്ല. യുവ നടി തന്നെ പറ്റി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല, മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞത് എന്നും അദ്ദേഹം പ്രതികരിച്ചു. നടി തന്റെ അടുത്ത സുഹൃത്താണെന്നും ഇപ്പോഴും അടുത്ത സുഹൃത്താണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.