by webdesk3 on | 21-08-2025 11:47:35 Last Updated by webdesk3
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നു. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയോട് അയച്ച സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തായത്.
ആരോപണം പുറത്തുവന്നതിനു ശേഷം കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. പാര്‍ട്ടിയില്‍ കുഞ്ഞനിയനെപ്പോലെയാണ്, രാഷ്ട്രീയത്തില്‍ സഹോദരനാണ് എന്ന നിലയിലാണ് യുവതി ചാറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുലിന്റെ മറുപടികള്‍ വ്യത്യസ്തമായിരുന്നു. എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു, സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ, സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പ്രതികരണം. 2020-ലാണ് സഹപ്രവര്‍ത്തകയ്ക്ക് രാഹുല്‍ സന്ദേശങ്ങള്‍ അയച്ചതെന്ന് പുറത്തുവന്ന വിവരം.
അശ്ലീല സന്ദേശ വിവാദം ശക്തമായതോടെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു. വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവു നടപടി ആരംഭിച്ചു.
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ സാധ്യതയുണ്ട്. രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായതോടെയാണ് രാജി ആവശ്യപ്പെട്ടത്.