by webdesk2 on | 21-08-2025 07:23:09
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ഇന്ന് രാത്രി കൊച്ചിയില്‍ എത്തുന്നത്. നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്ത വൈകിട്ട് അമിത് ഷാ ചെന്നൈയിലേക്ക് തിരിക്കും.
അമിത് ഷായുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്. ഇന്ന് രാത്രി 8 മണിക്ക് ശേഷം NH 544 മുട്ടം, കളമശ്ശേരി , ഇടപ്പളളി, പാലാരിവട്ടം , കലൂര്‍, കച്ചേരിപ്പടി , ബാനര്‍ജി റോഡ് , ഹൈക്കോടതി ജംഗ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ എന്നിവടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.