by webdesk3 on | 19-08-2025 11:53:45 Last Updated by webdesk2
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗുവാഹത്തി പൊലീസ് ഓഗസ്റ്റ് 22-ന് ക്രൈംബ്രാഞ്ച് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് സമന്‍സില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സ്റ്റേഷനില്‍ ഹാജരാകാത്ത പക്ഷം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും സമന്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്.
ബിഎന്‍എസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.