by webdesk3 on | 19-08-2025 11:45:48 Last Updated by webdesk2
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല ധരിച്ചെന്ന കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ ഉള്‍പ്പെടെ പലര്‍ക്കും ഉടന്‍ നോട്ടീസ് അയയ്ക്കും.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, പരാതിക്കാരന്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബിജെപി നേതാക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
പുല്ലിപ്പല്ല് ഉപയോഗിച്ച മാലയെക്കുറിച്ചും, സമര്‍പ്പിച്ച തെളിവുകളെക്കുറിച്ചുമാണ് ഇവരോട് വിശദീകരണം തേടുക. 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച് കൈവശമുള്ള എല്ലാ രേഖകളും ഇതിനകം തന്നെ വകുപ്പിന് നല്‍കിയതായി പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.