News International

ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച ഇന്ന്; യൂറോപ്യന്‍ നേതാക്കളും ഒപ്പമുണ്ടാകും

Axenews | ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച ഇന്ന്; യൂറോപ്യന്‍ നേതാക്കളും ഒപ്പമുണ്ടാകും

by webdesk2 on | 18-08-2025 08:22:14

Share: Share on WhatsApp Visits: 9


ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച ഇന്ന്;   യൂറോപ്യന്‍ നേതാക്കളും ഒപ്പമുണ്ടാകും

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.  ചര്‍ച്ചയില്‍ യൂറോപ്യന്‍ രാഷ്ട്ര നേതാക്കളും പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. റഷ്യ യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാന്‍ സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. ഈ നീക്കത്തെ ചരിത്രപരം എന്നാണ് സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. അതേസമയം, ഡോണ്‍ബാസ് പ്രവിശ്യയിലെ ഡോണെസ്റ്റ്ക് വിട്ടുനല്‍കിയാല്‍ മാത്രമേ റഷ്യ സൈന്യത്തെ പിന്‍വലിക്കൂ എന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപ് അടുത്തിടെ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് സെലെന്‍സ്‌കിയുമായുള്ള ഈ ചര്‍ച്ച. പുടിന്‍-ട്രംപ് കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിയെ പങ്കെടുപ്പിക്കാതിരുന്നത് നയതന്ത്ര വിദഗ്ദ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ട്രംപ് സെലെന്‍സ്‌കിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment