by webdesk2 on | 18-08-2025 07:41:49 Last Updated by webdesk3
രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ തുടരുന്നു. സാസറാമില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്. രണ്ടാം ദിവസത്തെ പര്യടനം ഗയയില്‍ പൊതുസമ്മേളന പരിപാടികളോടെ ആണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കും എതിരായ ആരോപണങ്ങള്‍ രാഹുല്‍ഗാന്ധി ബിഹാറിലും ആവര്‍ത്തിച്ചു.
അതേസമയം 6 ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കും. വോട്ടര്‍ പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയ സമീപനം ചര്‍ച്ചയാകും.
ബിഹാറിലെ 65 ലക്ഷം വോട്ടുകള്‍ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ വോട്ട് കൊള്ള നടന്നു. പുതിയതായി ചേര്‍ത്ത വോട്ടുകള്‍ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.