by webdesk3 on | 17-08-2025 02:49:26 Last Updated by webdesk2
മലപ്പുറം: കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കോട്ടക്കല്‍ ആശുപത്രിയിലേക്കും മാറ്റി. ബസിന്റെ ഗ്ലാസ് തകര്‍ത്താണ് യാത്രക്കാരെ പുറത്തേക്ക് രക്ഷപ്പെടുത്തിയത്.
അപകടസമയം ബസില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നതായി വിവരം. ഭാഗ്യവശാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.