by webdesk1 on | 30-08-2024 09:50:58
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ വാര്‍ത്തകളോട് വാര്‍ത്തകളാണ്. പുതിയ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ലൈംഗീക ആരോപണങ്ങളുമൊക്കെയായി ഒരാഴ്ച്ചയായി വാര്‍ത്താ മാധ്യമങ്ങള്‍ക്ക് താരങ്ങളുടെ `വിശേഷങ്ങള്‍` മാത്രമേ പറയാനുള്ളു. പരാതികളുടെയും കേസുകളുമൊക്കെ വന്നതോടെ രംഗം വിരസമായപ്പോള്‍ വെറൈറ്റി ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് ചില വിരുതന്മാര്.
താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടിരിക്കുന്നതായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍. മോഹന്‍ലാല്‍ ആന്റ് കോ എന്ന പേരിലുള്ള അക്കൗണ്ടിലാണ് അമ്മ ഓഫീസ് കെട്ടിടം വില്‍പ്പനയ്ക്ക് എന്ന നിലയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുട്ടലും തട്ടലും കാരണം വാതിലുകള്‍ക്ക് ബലക്ഷയമുണ്ടെന്നും അതിനാല്‍ ഓഫര്‍ പ്രൈസില്‍ വാങ്ങാന്‍ അവസരമുണ്ടെന്നുമാണ് പോസ്റ്റ്. കോടികള്‍ വിലമതിക്കുന്ന കെട്ടിടത്തിന് 20,000 രൂപയും ഓഫര്‍ പ്രൈസും നല്‍കിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വില്‍ക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പറയുന്നു പരസ്യത്തില്‍.
നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്. അച്ഛന് ഇല്ലാത്ത അമ്മയ്ക്ക് എന്നതായിരുന്നു റീത്തിലെ വാചകം. ഒപ്പം താരങ്ങളെ അവഹേളിച്ചുള്ള കാര്‍ട്ടൂണും ഉണ്ടായിരുന്നു. ഈ രണ്ട് സംഭവത്തോടും അമ്മയുടെ ഭാരവാഹികളോ അംഗങ്ങളോ പ്രതികരിച്ചിട്ടില്ല.
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്