News International

ട്രംപിന് ജനപ്രീതി കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്; കമല മുന്നില്‍: അമേരിക്കയില്‍ തീ പാറും പോരാട്ടം

Axenews | ട്രംപിന് ജനപ്രീതി കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്; കമല മുന്നില്‍: അമേരിക്കയില്‍ തീ പാറും പോരാട്ടം

by webdesk1 on | 30-08-2024 08:04:48

Share: Share on WhatsApp Visits: 49


ട്രംപിന് ജനപ്രീതി കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്; കമല മുന്നില്‍: അമേരിക്കയില്‍ തീ പാറും പോരാട്ടം


വാഷിങ്ടന്‍: ലോകം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. ജോ ബൈഡന്റെ പിന്‍ഗാമിയായി ആരാകും ഇനി വരികെ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസും തമ്മിലാണ് ഇത്തവണ പോരാട്ടം.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തീപാറും പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. ഏറ്റവും പുതിയ വോള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലയ്ക്ക് 48 ശതമാനം പിന്തുണയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 47 ശതമാനം പിന്തുണയുമാണു രേഖപ്പെടുത്തി. ഇരുവരും തമ്മില്‍ ഒരു പോയിന്റ് മാത്രമുള്ള വ്യത്യാസം.

കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചനയാണ്. സര്‍വേ ഫലത്തില്‍ 2.5 ശതമാനം പിഴവ് സാധ്യതയാണ് വോള്‍സ്ട്രീറ്റ് ജേണല്‍ പ്രവചിക്കുന്നത്. ബൈഡന്‍ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ സര്‍വേകളില്‍ 8 ശതമാനം പോയിന്റുകള്‍ക്ക് ട്രംപ് ആയിരുന്നു മുന്നില്‍.

കമലയുടെ രംഗപ്രവേശത്തോടെ പുതിയ അഭിപ്രായ സര്‍വേ ഫലങ്ങളിലെല്ലാം ട്രംപിന് ലീഡ് നഷ്ടപ്പെട്ടു. ബൈഡന്റെ പ്രായാധിക്യവും തുടര്‍ച്ചയായ നാക്കുപിഴയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജയസാധ്യതകള്‍ ഇല്ലാതാക്കുമെന്ന ഘട്ടത്തിലാണ് ബൈഡന്‍ മത്സരരംഗത്തു നിന്നു പിന്മാറി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നവംബറിലാണ് തിരഞ്ഞെടുപ്പ്.

Share:

Search

Recent News
Popular News
Top Trending


Leave a Comment