News India

തൊഴിലിടങ്ങളില്‍ പരാതികളുണ്ടോ, ഷീ ബോക്‌സില്‍ നിക്ഷേപിക്കാം; ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍

Axenews | തൊഴിലിടങ്ങളില്‍ പരാതികളുണ്ടോ, ഷീ ബോക്‌സില്‍ നിക്ഷേപിക്കാം; ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍

by webdesk1 on | 29-08-2024 11:26:15

Share: Share on WhatsApp Visits: 53


തൊഴിലിടങ്ങളില്‍ പരാതികളുണ്ടോ, ഷീ ബോക്‌സില്‍ നിക്ഷേപിക്കാം; ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരാതികള്‍ അറിയിക്കാനും നിരീക്ഷിക്കാനുമാണ് ഷീ ബോക്സ് എന്ന പേരില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവയുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കൂടാതെ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനും പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടപടികളിലേക്കുള്ള സുപ്രധാന ചുവട് എന്നായിരുന്നു പോര്‍ട്ടല്‍ പ്രകാശനം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി അന്നപൂര്‍ണ ദേവി വ്യക്തമാക്കിയത്. പരാതിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവരാതെ പരാതികള്‍ക്ക് ഉചിതമായ പരിഹാരം കാണാന്‍ പോര്‍ട്ടല്‍ സഹായിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

കേരളത്തില്‍ സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഷീ ബോക്സിന്റെ പ്രവര്‍ത്തനം എന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തൊഴിലിടങ്ങളിലെ പ്രശ്നമായാണ് മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളില്‍ ഇതുവരെ ഇരുപതിലധികം പരാതികളാണ് സംസ്ഥാന പോലീസിന് ലഭിച്ചിട്ടുള്ളത്. സിനിമ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ ഈ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment