by webdesk1 on | 29-08-2024 10:46:47 Last Updated by webdesk1
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനകത്തും പുറത്തും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത സ്മൃതി ഇറാനിക്ക് മനമാറ്റം ഉണ്ടായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ആകെ മാറിപ്പോയെന്നാണ് സ്മൃതിയുടെ ഇപ്പോഴത്തെ അഭിപ്രായം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഉണ്ടായ മാറ്റം അദ്ദേഹത്തെ വിജയിപ്പിച്ചു തുടങ്ങിയെന്ന് സ്മൃതി ഇറാന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ദേശീയ രാഷ്ട്രീയത്തെ മാത്രമല്ല, ബിജെപി പാളയത്തെ പോലും അന്താളിപ്പിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നുമാണ് ബിജെപി നേതാവ് മുന്‍ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ രാഹുല്‍ ഇപ്പോള്‍ പുതിയ തന്ത്രങ്ങളാണു പയറ്റുന്നതെന്നും സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധി ജാതിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് വരുമ്പോള്‍ അതു യുവാക്കള്‍ക്കു നല്കുന്ന സന്ദേശമെന്തായിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പൂര്‍ണബോധ്യമുണ്ട്. ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണ് അദ്ദേഹത്തിന്റേത്.
അത് നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ നിങ്ങള്‍ക്കു തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പ്രാധാന്യം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ വിശാലതന്ത്രത്തിന്റെ ഭാഗമാണത്. സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ സ്മൃതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനങ്ങള്‍ അദ്ദേഹത്തിനു ഗുണം ചെയ്തില്ല. മറിച്ച് അത് വോട്ടര്‍മാരില്‍ സംശയമാണുണ്ടാക്കിയത്. ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളില്‍നിന്നു മാറിനില്‍ക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയത്. പഴയതന്ത്രങ്ങള്‍ ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതിരാഷ്ട്രീയത്തിലേക്കു കളംമാറ്റിയെന്നും സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശകയായിരുന്നു സ്മൃതി ഇറാനി. 2014 ല്‍ രാഹുലിനെതിരെ അമേഠിയില്‍ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി 2019 ല്‍ ഇതേ സീറ്റില്‍ രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു.
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്