by webdesk1 on | 29-08-2024 10:23:33
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നന് എന്ന നേട്ടം സ്വന്തമാക്കി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയാറാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനി രണ്ടാമതാണ്.
ഒരു വര്‍ഷത്തിനിടെ അദാനി കുടുംബത്തിന്റെ ആസ്തിയില്‍ 95 ശതമാനം വളര്‍ച്ചയുണ്ടായി. അംബാനി കുടുംബത്തിന്റെ ആസ്തി വളര്‍ച്ച 25 ശതമാനവും. എച്ച്സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാര്‍ 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ്.പൂനാവാല 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തുള്ളത്.
സണ്‍ ഫാര്‍മ മേധാവി ദിലീപ് സാങ്വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിര്‍ല ഹ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ല (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജ (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പര്‍മാര്‍ട്ട് സാരഥി രാധാകിഷന്‍ ധമാനി (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജി (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജ് (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാര്.
ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന് ആദ്യമായി ഹുറൂണ്‍ പട്ടികയില്‍ ഇടം നേടിയെന്ന പ്രത്യേകതയുണ്ട്. അന്‍പത്തിയെട്ടുകാരനായ ഷാറുഖാന്റെ ആസ്തി 7,300 കോടി രൂപയാണ്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയില്‍ ആസ്തിയിലുണ്ടായ വര്‍ധന ഖാന് നേട്ടമായി.
പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്ന എം.എ. യൂസഫല, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരില്‍ എട്ടാംസ്ഥാനത്ത്. 55,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ലോക്സഭ സ്പീക്കറുടെ സമിതിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി തള്ളി
പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ലെന്ന് ഫെന്നി നൈനാന്; കേസ് രാഷ്ട്രീയ വേട്ടയാടല്‍
എല്‍ഡിഎഫില്‍ ഉറച്ചു നില്ക്കും; വ്യക്തമാക്കി കേരള കോണ്‍ഗ്രസ്
ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് അടുത്ത് തന്നെ കിടന്ന് ഉറങ്ങി പോയി, കോഴിക്കോട് യുവാവ് പിടിയില്‍
പുതുയുഗ യാത്ര: വിഡി സതീശന് നയിക്കുന്ന ജാഥ ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 6 വരെ
കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടത്; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്