by webdesk1 on | 29-08-2024 08:11:43
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. ഒരു വശത്ത് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മുന്നണിയില്‍ നിന്നുള്ള സിപിഐയുടേത് അടക്കം ശക്തമായ പ്രക്ഷോപം മറുവശത്ത് കേസും പൊല്ലാപ്പും. മോഹന്‍ലാല്‍ ചെയ്തതുപോലെ തലയൂരാന്‍ രാജിയല്ലാതെ മുകേഷിന് മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന സാഹചചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇത്രയുമൊക്കെ ആയിട്ടും സി.പി.എം കൈവിടുന്നില്ല എന്നതാണ് മുകേഷിന്റെ കരുത്ത്. ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഭരണകക്ഷി മുന്നണിയില്‍ തന്നെയുള്ള പ്രധനപാര്‍ട്ടിയായ സി.പി.ഐയും രാജി ആവശ്യവുമായി തെരുവിലാണ്. പക്ഷെ മുകേഷിന് ഒരനക്കവും ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് കരുത്ത്. എന്ത് വന്നാലും മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷിക്കുമെന്ന വിശ്വാസം മുകേഷിനുണ്ട്.
എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് മുകേഷിനോട് കടുത്ത എതിര്‍പ്പുണ്ട്. പ്രത്യേകിച്ച് കൊല്ലം ജില്ലാ കമ്മിറ്റിയില്‍. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും കണ്ടതാണ്. ലൈംഗീക പീഢന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൂടി എടുത്തതോടെ മുകേഷിനെ സംരക്ഷിച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് പ്രാദേശിക നേതൃത്വത്തിന്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. എന്തു തന്നെയായാലും പിണറായി വിജയന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുകേഷിന്റെ ഭാവി.
ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ശക്തമാകുകയാണ്. ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്ക് ആര്‍.വൈ.എഫ്., മഹിളാമോര്‍ച്ച, യു.ഡി.എഫ്. എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. ആര്‍.വൈ.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സാംസ്‌കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാര്‍ച്ച് ഉദ്ഘാടനംചെയ്ത മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം. ഇതിനുപുറമേ പാര്‍ട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്