by webdesk1 on | 28-08-2024 08:42:26
ന്യൂഡല്‍ഹി: ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേയ്ക്കാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.
തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്നുള്‍പ്പെടെ മോഹന്‍ ഭാഗവതിന് ഭീഷണി നേരിടുന്നുണ്ടെന്നും ബി.ജെ.പി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആര്.എസ്.എസ്. നേതാവിന്റെ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് സെഡ് പ്ലസ് കാറ്റഗറിയില്‍നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറി സുരക്ഷ മോഹന്‍ ഭാഗവതിന് നല്കാന് തീരുമാനമായത്.
സി.ഐ.എസ്.എഫിനാണ് സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയര്‍ത്താന്‍ രണ്ടാഴ്ച മുമ്പ് എടുത്ത തീരുമാനം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും.
കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് സംസ്ഥാന പോലീസും മറ്റു ഡിപ്പാര്‍ട്മെന്റുകളും ഇത് വ്യന്യസിക്കും. വിമാന യാത്രകള്‍ക്കും ട്രെയിന്‍ യാത്രകള്‍ക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോള്‍ ആയിരിക്കും. മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്മെന്റിനുള്ളിലും സമീപത്തും പരിശോധന കര്‍ശനമാക്കും. പരിശോധന കൂടാതെ ആരെയും കടത്തിവിടില്ല. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള ഹെലികോപ്ടറുകളില്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചേ ഭാഗവതിന്റെ യാത്ര ഉണ്ടാകൂ.
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ലോക്സഭ സ്പീക്കറുടെ സമിതിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി തള്ളി
പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ലെന്ന് ഫെന്നി നൈനാന്; കേസ് രാഷ്ട്രീയ വേട്ടയാടല്‍
എല്‍ഡിഎഫില്‍ ഉറച്ചു നില്ക്കും; വ്യക്തമാക്കി കേരള കോണ്‍ഗ്രസ്
ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് അടുത്ത് തന്നെ കിടന്ന് ഉറങ്ങി പോയി, കോഴിക്കോട് യുവാവ് പിടിയില്‍
പുതുയുഗ യാത്ര: വിഡി സതീശന് നയിക്കുന്ന ജാഥ ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 6 വരെ
കൂടുതല്‍ അതിജീവിതമാര്‍ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈന്‍ ചാറ്റ് പുറത്തുവിട്ടത്; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്