by webdesk1 on | 28-08-2024 08:11:02 Last Updated by webdesk1
കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയൊരു നിര അമ്മയുടെ തലപ്പത്തെത്തി കൃത്യം 58 ദിവസം തികയുമ്പോഴാണ് മലയാള സിനിമ മേഖലയെ ആകെ ഞെട്ടിച്ചുകൊണ്ട് താരസംഘടനയുടെ തലപ്പത്തെ കൂട്ട രാജി. അനിവാര്യമായ തീരുമാനമെന്നും തിടുക്കം വേണ്ടിയിരുന്നില്ല എന്നുമൊക്കെയുള്ള ഭിന്നാഭിപ്രായങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നുവെങ്കിലും നിലവിലെ പ്രതിസന്ധിയില്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗം നേതൃത്വത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല.
ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ വിയര്‍ക്കുന്ന നേതൃനിരയെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ചാനല്‍ പ്രതികരണങ്ങളില്‍ കണ്ടത്. മറുപടി പറയാന്‍ ഉത്തരവാദപ്പെട്ട പ്രസിഡന്റ് മോഹന്‍ലാല്‍ ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിരുന്നില്ല. പകരം ജനറല്‍ സെക്രട്ടറി സിദ്ദിഖാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
സിദ്ദിഖ് പറഞ്ഞത് തണുപ്പന്‍ പ്രതികരണമായിരുന്നുവെന്നും പക്വതയോടെയല്ല സമീപിച്ചതും എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. വൈസ്പ്രസിഡന്റ് ജഗദീഷും ജോയി മാത്യുവും അടക്കമുള്ള ഒരു വിഭാഗം കമ്മിറ്റി അംഗങ്ങള്‍ സിദ്ദിഖിനെതിരെ പരസ്യമായി രംഗത്തെത്തി. സിദ്ദിഖിന് ഇങ്ങനയേ പറയാന്‍ കഴിയുകയുള്ളൂ എന്ന് നടി ഉര്‍വശി കുറേക്കൂടി കടുപ്പിച്ച ഭാഷയില്‍ പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടിയുടെ ലൈംഗീകാരോപണം ഉണ്ടാകുന്നത്. പിന്നീട് സിദ്ദിഖിന്റെ രാജിക്ക് അധികം സമയം വേണ്ടിവന്നില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ച് പ്രസിഡന്റ് മോഹന്‍ലാലിന് രണ്ടുവരി രാജിക്കത്ത് നല്‍കി തലയൂരി.
പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബു രാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുന്‍ വൈസ് പ്രസിഡന്റുമാരായ മണിയന്‍പിള്ള രാജു, മുകേഷ്, മുന്‍ ജോയിന്റ് സെക്രട്ടറി ജയസൂര്യ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായി. ഇതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നേതൃനിര ഒന്നാകെ രാജിയെന്ന താല്‍ക്കാലിക പരിഹാരക്രിയയിലേക്ക് എത്തുകയായിരുന്നു.
നടന്‍ മമ്മൂട്ടിയുമായി കൂടിയാലോചിച്ച ശേഷമാണ് അമ്മയിലെ കൂട്ട രാജി എന്നാണ് പുറത്തു വരുന്ന വിവരം. രാജി തീരുമാന ചര്‍ച്ചകള്‍ നടന്നത് ഭാരവാഹികള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലാണ്. അതിന് മുന്‍പായി തന്നെ മമ്മൂട്ടിയുമായി കൂടിയാലോചിച്ച് രാജി തീരുമാനത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.
ഇനിയും ആക്രമണം വരും. നമ്മള്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ വാട്സാപ്പില്‍ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാന്‍ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിര്‍പ്പ് സംഘടനയെ തന്നെ പിളര്‍ത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തിച്ചേര്‍ന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്