by webdesk1 on | 02-01-2025 07:19:13 Last Updated by webdesk1
തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭാഗമായുള്ള ഇടതു പാര്‍ട്ടികള്‍ ഒരുമിച്ച് സി.പി.എം ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കൂപ്പുകൂട്ടുന്നു. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇതുവഴി സി.പി.ഐയെ യു.ഡി.എഫിലേക്ക് കൊണ്ടുവന്നു വിശാലമായ ഇടത് ഫ്‌ളാറ്റ്‌ഫോം രൂപീകരിച്ച് അടുത്ത ടേമില്‍ ഭരണം ഉറപ്പിക്കാന്‍ ഇവര്‍ പ്രതീക്ഷ വയ്ക്കുന്നു.
യു.ഡി.എഫിലെ ഇടതുകക്ഷികളായ ആര്‍.എസ്.പി, സി.എം.പി, ആര്‍.എം.പി എന്നീ പാര്‍ട്ടികളാണ് ഇടത് ബദല്‍ ആശയത്തിന് പിന്നില്‍. ഫോര്‍വേഡ് ബ്ലോക്കും ഇവര്‍ക്കൊപ്പം ചേരും. ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഭിന്നിച്ച് നില്‍ക്കാതെ ഒരുമിച്ച് നീങ്ങുകയെന്ന ആശയമാണ് ഇതിന് പിന്നില്‍. ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഇതിന്റെ ഭാഗമാക്കും. ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോര്‍ജിനാണ് ഇതിനുള്ള ചുമതല.
ആര്‍.എം.പി നേതാവ് എന്‍.വേണുവാണ് ഇത്തരമൊരു ആശയവുമായി സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. ആര്‍.എസ്.പിയുമായും ഫോര്‍വേഡ് ബ്ലോക്കുമായും ചര്‍ച്ച നടത്തണമെന്ന് ജോണ്‍ നിര്‍ദേശിച്ചു. ആര്‍.എസ്.പിയില്‍ വിഷയം ചര്‍ച്ചയാകുന്നതിനു മുന്‍പ് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിനു ശേഷം ഇക്കാര്യം ഷിബു ബേബി ജോണ്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധരിപ്പിച്ചു. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്ന ഇടതുകക്ഷികളുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും അതോടൊപ്പം സി.പി.എമ്മിനെതിരായ ബദല്‍ സംസ്ഥാനത്ത് കെട്ടിപ്പടുക്കുകയാണ് ഉദ്ദേശമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
എന്നാല്‍ വലത് പക്ഷത്ത് നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ ഒറ്റക്കുടക്കീഴില്‍ വരുന്നതോടെ ബദല്‍ ഇടത് മുന്നണി രൂപീകരിക്കപ്പെടുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടായാല്‍ ഒരുമിച്ചു നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ക്ക് വേഗത്തില്‍ യു.ഡി.എഫ് വിട്ട് സ്വതന്ത്രമുന്നണിയായി നിലകൊള്ളുകയോ ബദല്‍ ഇടതുപക്ഷമായി വിപുലീകരിക്കപ്പെടുകയോ ചെയ്യാനാകും. ഇത് യു.ഡി.എഫിന്റെ ശിഥിലീകരണത്തിന് കാരണമാകും.
മാത്രമല്ല വലത് പക്ഷ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന യു.ഡി.എഫിനുള്ളില്‍ ഇടത് ആശയങ്ങള്‍ ശക്തമായി അടിച്ചേല്‍പ്പിക്കാനും ഒറ്റക്കെട്ടായി നില്‍ക്കുന്നതോടെ ഇടത് പാര്‍ട്ടികള്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഈ ആശയത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് രാഷ്ട്രീയ കേരളം ആകാംശയോടെ നോക്കുന്നത്.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്