News Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല

Axenews | ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല

by webdesk2 on | 04-04-2026 01:39:39 Last Updated by webdesk3

Share: Share on WhatsApp Visits: 19


ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും.

അന്വേഷണവുമായി രഞ്ജിത് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും, അദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നതും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ മാര്‍ച്ചില്‍ നടന്ന അറസ്റ്റ് രഹസ്യമായിരുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

അതിനിടെ, കേസിനാസ്പദമായ സംഭവം നടന്നുവെന്ന് സംശയിക്കുന്ന കാരവന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചങ്ങനാശേരിയില്‍ നിന്നാണ് ഈ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും മറ്റും പിന്തുടര്‍ന്ന് പോലീസ് കാരവന്‍ കസ്റ്റഡിയിലെടുത്തത്. ഇത് കേസിലെ നിര്‍ണ്ണായക തെളിവാകുമെന്നാണ് സൂചന.


Share:

Search

Recent News
Popular News
Top Trending


Leave a Comment