by webdesk2 on | 04-04-2026 07:24:18
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കാന്‍ ഇനി നാല് നാള് മാത്രം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രണ്ടാംഘട്ട പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. കണ്ണൂര്‍ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം.
ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കും.
രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് എറണാകുളം, ഇടുക്കി ജില്ലകളിലും പരിപാടികളുണ്ട്. ആലപ്പുഴ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധിക്ക്ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി രാഹുല്‍ എല്‍ഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ കടന്നാക്രമിച്ചിരുന്നു.
സാദിഖലി തങ്ങള്‍ കാസര്‍കോട് ജില്ലയിലും ഷാഫി പറമ്പിലിന്റെ റോഡ് ഷോ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡല പര്യടനവും തുടരും. 12 കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. ബൃന്ദ കാരാട്ട് കണ്ണൂരിലും പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയിലും പ്രചരണം നടത്തും.
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ബേപ്പൂരില്‍ വിവാദം കടുപ്പിക്കുന്നു: പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് എല്‍ഡിഎഫ്
പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്