News Kerala

നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ്

Axenews | നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ്

by webdesk2 on | 04-04-2026 09:20:22 Last Updated by webdesk2

Share: Share on WhatsApp Visits: 19


 നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ്

കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ് നടത്തിയത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞ് ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റ്. ആവളയിലെ പരാതിയില്‍ കേസെടുക്കാന്‍ വൈകുന്നതിന് പിന്നാലെയാണ് വീണ്ടും പുതിയ വിവാദം.

എഫ്‌ഐആര്‍ ഇടാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. നേരത്തെ ആവളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയുടെയും മൊഴിയെടുത്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്മെന്റാണ് വിവാദമായത്. എല്‍ഡിഎഫ് മതരാഷ്ട്രീയത്തിന്റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാന്‍ നിങ്ങളുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക -എന്നാണ് ദൃശ്യങ്ങളിലുള്ള, എല്‍ഡി എഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍നിന്ന് അനൗണ്‍സ് ചെയ്യുന്നത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment