News Kerala

ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്

Axenews | ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്

by webdesk3 on | 03-04-2026 01:07:56

Share: Share on WhatsApp Visits: 18


 ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്



എറണാകുളം: ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സിനിമാ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായിരുന്നവരെ അടുത്ത ദിവസം മുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ സമാഹരിക്കാന്‍ പ്രത്യേക അന്വേഷണസംഘം ശ്രമം ശക്തമാക്കിയിട്ടുണ്ട്. രഞ്ജിത്തിനെ നാളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. തുടര്‍ന്ന് കാരവന്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ജനുവരി 30-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തും. കാരവനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമാകും.

ഇതിനിടെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് കഴിയുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment