News Kerala

മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല

Axenews | മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല

by webdesk3 on | 03-04-2026 12:51:37 Last Updated by webdesk2

Share: Share on WhatsApp Visits: 62


 മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല


തിരുവനന്തപുരം: യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് ഭൂരിപക്ഷം നേടുക തന്നെയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് തനിക്കും വി.ഡി. സതീശനും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയുണ്ടായിരുന്നുവെന്നും, കെ.സി. വേണുഗോപാലുമായും സതീശനുമായും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരിക്കെ തന്റെ ടീമിലുണ്ടായിരുന്ന പലരും ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഹരിപ്പാടില്‍ നടത്തിയ പ്രചാരണത്തിനിടെയാണ് ചെന്നിത്തല പ്രതികരിച്ചത്.

യുഡിഎഫിന് നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി നേരിട്ട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ സര്‍ക്കാര്‍ പോലും വീടുനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ലെന്ന് വിമര്‍ശിച്ച ചെന്നിത്തല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവായിരിക്കെ സര്‍ക്കാര്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment