by webdesk1 on | 30-12-2024 04:35:12 Last Updated by webdesk1
മുംബൈ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജമാ അത്ത്, പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിന്തുണ കൊണ്ടാണെന്ന സി.പി.എമ്മിന്റെ വാദം ഏറ്റെടുത്ത് ബി.ജെ.പിയും. പൂണെയിലെ സാസ്വദിലെ ഒരു റാലിയിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ ആണ് സി.പി.എം ഉന്നയിച്ച അതേ വാദം ആവർത്തിച്ചിരിക്കുന്നത്. കേരളത്തെ മിനി പാക്കിസ്ഥാനെന്നുകൂടി അദ്ദേഹം ആരോപിച്ചു.
രാഹുലും പ്രിയങ്കയും ജയിച്ചത് ഭീകരവാദികളുടെ വോട്ട് കൊണ്ടാണെന്നു ഒരു ക്യാമ്പയിൻ പോലെയാണ് സി.പി.എം പ്രചരിപ്പിച്ചത്. കേന്ദ്രതലത്തിൽ ആരോപണം ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യം അതിനുണ്ടായിരുന്നു. മുഖ്യമന്ത്രി മുതൽ സർക്കാറിലെ സി.പി.എം മന്ത്രിമാരും പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളും കിട്ടിയ അവസരങ്ങളിലെല്ലാം ആരോപണം ആവർത്തിച്ചുകൊണ്ടിരുന്നു. ക്യാമ്പയിൻ ഫലം കണ്ടു എന്ന് തോന്നിപ്പിക്കും വിധമാണ് ഇപ്പോൾ ബി.ജെ.പിയും ആരോപണം ഏറ്റുപിടിച്ചിരിക്കുന്നത്.
ഛത്രപതി ശിവാജി, അഫ്സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. രാഹുലിനും സഹോദരി പ്രിയങ്കയ്ക്കും വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നതെന്നും നിതീഷ് റാണെ പറഞ്ഞു.
മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. ഹിന്ദുക്കൾക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ലെന്നും റാണെ പറഞ്ഞു.
അതേസമയം റാണയുടെ പ്രസ്താവനയെ വിമർശിച്ചു കോൺഗ്രസ് രംഗത്ത് എത്തി. ഒരു സംസ്ഥാനത്തെ പാക്കിസ്ഥാനെന്നു വിളിക്കുന്ന ഒരാൾ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്ന് കോൺഗ്രസ് നേതാവ് അതുൽ ലോൺഡെ പാട്ടിൽ ചോദിച്ചു.
അതേസമയം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പറ്റി പറഞ്ഞത് സർക്കാരിനെയും സി.പി.എമ്മിനെയും സന്തോഷിപ്പിക്കുന്നതാണെങ്കിലും കേരളത്തെ മിനി പാക്കിസ്ഥായി ഉപമിച്ചത് സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്