by webdesk1 on | 27-12-2024 01:11:59 Last Updated by webdesk1
ചെന്നൈ: ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കാന്‍ വേറിട്ട സമര രീതിയുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഡി.എം.കെ സര്‍ക്കാരിനെ താഴേയിറക്കുന്നത് വരെ ചെരുപ്പ് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം ശരീരത്തില്‍ ചാട്ടവാറിന് അടിച്ചുകൊണ്ടാണ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതത്തിന് ആരംഭമിട്ടത്. പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം.
അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ നാടിന്റെ അരക്ഷിതാവസ്ഥയെ പഴിച്ചുകൊണ്ടാണ് സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതായ പ്രതീതി സൃഷ്ടിക്കുന്ന വിധം ദേഹത്ത് ചാട്ടവാറിന് അടിച്ചത്. നാടിനേയും പെണ്‍കുട്ടികളേയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ ഭരണത്തിലേറ്റിയതില്‍ തെറ്റുപറ്റിയെന്നും അതിനുള്ള ശിക്ഷ ജനം സ്വയം ഏറ്റുവാങ്ങുന്നു എന്നുമാണ് പ്രതീകാത്മക സമര രീതിയിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്.
ഡി.എം.കെ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറു തവണ ശരീരത്തിലടിച്ചത്. അണ്ണാമലൈ ആദ്യം പ്രാര്‍ഥിക്കുന്നതും പിന്നീട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും പ്ലക്കാര്‍ഡ് പിടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചാട്ടവാര്‍ അടി പുരോഗമിക്കുന്നതിനിടയില്‍ ഇതില്‍ ഒരു പ്രവര്‍ത്തകന്‍ ഓടിയെത്തി അണ്ണാമലൈ തടയുന്നതും പിന്നീട് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.
ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
സംഭവത്തില്‍, ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്