by webdesk1 on | 26-12-2024 06:40:06
തിരുവനന്തപുരം: ആഘോഷമാണെങ്കിലും അടിയന്തരമാണെങ്കിലും മലയാളിക്ക് മുഖ്യം കുടിയാണ്. മദ്യപിച്ചില്ലേല്‍ ആഘോഷം പൂര്‍ണമാകില്ലെന്ന ചിന്താഗതിക്കാരാണ് മലയാളികള്‍. ആഘോഷ ദിവസങ്ങളില്‍ മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ഓരോ തവണയും റിക്കാര്‍ഡാണ്. ഇത്തവണയും ആ പതിവില്‍ മാറ്റം ഉണ്ടായിട്ടില്ല.
ക്രിസ്മസ് ദിനത്തിലും തലേന്നുമായി രണ്ട് ദിവസം കൊണ്ട് മലയാളി കുടിച്ചത് 152 കോടിയുടെ മദ്യമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു ക്രിസ്മസ് നാളിലെ മദ്യ വില്‍പ്പന.
ക്രസ്മസ് ദിനമായ 25ന് മാത്രം 6.84 ശതമാനത്തിന്റെ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഉണ്ടായത്. ഇതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുടുതലാണ്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റത്.
ഡിസംബര്‍ 24നാകട്ടെ ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 37.21 ശതമാനത്തിന്റെ വര്‍ധയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്