by webdesk1 on | 26-12-2024 05:23:21 Last Updated by webdesk1
കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ കുലപതി എം.ടി. വാസുദേവന്‍നായര്‍ ഇനി ദീപ്തമായ ഓര്‍മ്മ. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ എംടിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എംടിയുടെ സഹോദരപുത്രന് ടി.സതീശന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പൊതുദര്‍ശനവും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും എംടി ആഗ്രഹിച്ചിരുന്നില്ലെങ്കിലും ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങള്‍ ഒഴുകിയെത്തി.
കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടില്‍ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദര്‍ശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെയാണ്. പൊതുദര്‍ശന തിരക്കും വിലാപയാത്രയിലെ ആള്‍ക്കൂട്ടവും അന്ത്യയാത്രയില്‍ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മര്‍ദ്ദങ്ങള്‍ക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും വഴിയൊരുങ്ങിയത്.
സഹോദര പുത്രന് സതീശന്റെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതശരീരം വീട്ടില്‍ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍ വരിയില്‍ ബാക്കിയായിരുന്നു. കാത്തു നിന്നവര്‍ എംടിക്കൊപ്പം നടന്നപ്പോള്‍ അന്ത്യയാത്ര ആരുടെയും ആസൂത്രണമില്ലാതെ തന്നെ ഒരു വിലാപയാത്രയായി മാറി.
കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂര്‍ റോഡിലെ സ്മൃതിപഥത്തിനുമിടയിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനം നിറഞ്ഞു. നാലേമുക്കാലോടെ മൃതശരീരം എത്തിക്കുമ്പോഴേക്കും സ്മൃതിപഥവും പരിസരവും ആള്‍ക്കൂട്ടത്താല്‍ മൂടിയിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹമറിയിച്ചവര്‍ക്കായി ഹ്രസ്വ നേരം കൂടി പൊതുദര്‍നം.
മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സ്മൃതിപഥത്തിലുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പോലീസ് സേന. പിന്നെ അന്ത്യകര്‍മങ്ങള്‍ക്കു ശേഷം വാതകചിതയിലെ അഗ്നിനാളമായി മലയാളത്തിന്റെ പ്രിയ കഥാകാരന് ഒരു തീനാളമായി എരിഞ്ഞവസാനിച്ചു.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്