by webdesk1 on | 25-12-2024 08:16:55 Last Updated by webdesk1
തൃശൂര്‍: ബി.ജെ.പി ദേശീയ നേതാക്കള്‍ ഭാരതീയ കത്തോലിക്ക സഭയുടെ ആസ്ഥാനമായ ഡെല്‍ഹിയിലെ സി.ബി.സി.ഐ കാര്യാലയത്തിലെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനും കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി. സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനേയാണ് തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച്ച നടത്തിയത്.
കൂടിക്കാഴ്ച്ച രാഷ്ട്രീയ പരമായിരുന്നില്ലെന്നും സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന് പറഞ്ഞു. സി.ബി.സി.ഐ പ്രസിഡന്റുകൂടിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമൊക്കെ സി.ബി.സി.ഐ ആസ്ഥാനത്തെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
തന്റെ സന്ദര്‍ശനം രാഷ്ട്രീയമായ കാര്യമേയല്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും പരസ്പരം മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവമാണ് ക്രിസ്മസ്. മലയാളികളെല്ലാം ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. നാലുവര്‍ഷമായി ബി.ജെ.പി സ്നേഹസന്ദേശം കൈമാറുന്നതിനായി ഇത്തരം സന്ദര്ഷനങ്ങള് ക്രിസ്മസിനും ന്യൂയറിനും നടത്തിവരുന്നു. പതിവുപോലെ ഇത്തവണയും നടത്തിയ സാധാരണ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പാലക്കാട് സ്കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷം വി.എച്ച്.പി തടഞ്ഞതിന്റേയും പുല്‍ക്കൂട് തകര്‍ത്തതിന്റേയും വിവാദങ്ങള്‍ക്കിടെയാണ് കെ.സുരേന്ദ്രന്റെ സന്ദര്‍ശനം. സി.പി.എം ഭരിക്കുന്ന തൃശൂര്‍ കോര്പറേഷന് മേയര്‍ എം.കെ. വര്‍ഗീസുമായും സുരേന്ദ്രന് കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും ഇവിടേയും സുരേന്ദ്രന് പറഞ്ഞു.
ക്രിസ്മസ് ദിവസം തന്റെ വസതിയില്‍ ആരു വന്നാലും സ്വീകരിക്കുമെന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നും മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വന്ന് കണ്ടതില്‍ സന്തോഷമുണ്ട്. മുന്‍പ് ബി.ജെ.പി എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് മേയര്‍. വാക്കുകളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയര്‍ നല്കിയ മറുപടി.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്