News Kerala

കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നു; ആളപായമില്ല

Axenews | കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നു; ആളപായമില്ല

by webdesk2 on | 09-07-2026 01:37:30

Share: Share on WhatsApp Visits: 2


കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നു; ആളപായമില്ല

കോഴിക്കോട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടം ഉണ്ടായത്.അപകടത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്ന സമയത്ത് യാത്രക്കാർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.

സംഭവസമയത്ത് രണ്ടാം പ്ലാറ്റ്‌ഫോമിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരുന്നുവെന്നാണ് വിവരം. കെട്ടിടം തകർന്നതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം അധികൃതർ സുരക്ഷാ വലയത്തിലാക്കി പരിശോധനയും തുടർനടപടികളും ആരംഭിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment