News Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നു; ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

Axenews | കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നു; ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

by webdesk3 on | 09-07-2026 01:18:12

Share: Share on WhatsApp Visits: 3


 കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നു; ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം



കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതത്തില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒന്നാം, രണ്ടാം, മൂന്നാം ട്രാക്കുകളിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ ഈ ട്രാക്കുകളിലൂടെ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ നാലാം ട്രാക്ക് വഴിയാണ് ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇതിനിടെ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് ട്രെയിന്‍ സമയവും പുറപ്പെടുന്ന സ്റ്റേഷനും പരിശോധിക്കണമെന്ന് റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment