News Kerala

വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞയ്ക്ക് കോടതി അനുമതി

Axenews | വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞയ്ക്ക് കോടതി അനുമതി

by webdesk3 on | 09-07-2026 01:25:13

Share: Share on WhatsApp Visits: 3


 വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞയ്ക്ക് കോടതി അനുമതി


തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞ നിര്‍വഹിക്കുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി ഒമ്പത് മണിവരെയാണ് ജാമ്യത്തിന്റെ കാലാവധി.

നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കായി ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഗുരുദേവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് ആര്‍. സുഗതന്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ആര്‍. സുഗതന്‍. അദ്ദേഹത്തിനെതിരായ രണ്ട് കേസുകളാണ് നിലവില്‍ നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ളത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment