News Kerala

കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല; എംവി ഗോവിന്ദന്‍

Axenews | കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല; എംവി ഗോവിന്ദന്‍

by webdesk3 on | 09-07-2026 01:08:33

Share: Share on WhatsApp Visits: 16


 കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല; എംവി ഗോവിന്ദന്‍



വയനാട്: കള്ളാടിയില്‍ ഉണ്ടായത് പ്രകൃതി ദുരന്തമാണെന്നും മല ഇടിച്ചിലിന്റെ ഫലമായാണ് അപകടമുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുകയെന്നത് ശരിയായ സമീപനമല്ലെന്നും, പദ്ധതിപ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും, സംഭവത്തില്‍ ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തി പദ്ധതി ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ യോജിച്ച നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പാലത്തിന് സമീപത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയും എസ്‌കവേറ്റര്‍ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് സോണ്‍ ഒന്നില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. സോണ്‍ ഒന്നിലും രണ്ടിലുമായി ഇന്നത്തെ തെരച്ചില്‍ ശക്തമാക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.

ദുരന്തത്തില്‍ പരുക്കേറ്റ ഏഴ് പേര്‍ നിലവില്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment