by webdesk3 on | 04-07-2026 01:53:32
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പ്രവര്‍ത്തനശൈലിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും നേരിട്ട് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ സന്ദര്‍ശനം തിങ്കളാഴ്ച സാങ്കേതിക സര്‍വകലാശാലയില്‍ നടക്കും.
സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും പ്രധാന വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയാണ് സന്ദര്‍ശനങ്ങളുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും സമാനമായ സന്ദര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നാണ് സൂചന.
എന്നാല്‍ സെക്രട്ടറിയുടെ ഈ നീക്കത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ അവയുടെ ഭരണകാര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമില്ലെന്നാണ് ആക്ഷേപം. നിലവിലെ നടപടി ചട്ടവിരുദ്ധമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വൈസ് ചാന്‍സലര്‍മാരെയും രജിസ്ട്രാര്‍മാരെയും ഉള്‍പ്പെടുത്തി ബി. അശോക് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതും ശ്രദ്ധ നേടിയിരുന്നു. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍വകലാശാലകളുമായി വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം നടത്തുന്നതിനായാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം. എന്നാല്‍, സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ വര്‍ധിക്കുമെന്ന ആശങ്ക ഒരു വിഭാഗം വൈസ് ചാന്‍സലര്‍മാര്‍ പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍വകലാശാലകളില്‍ നേരിട്ടെത്തി വിലയിരുത്തല്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കത്തില്‍ വിവാദം
കടകള്‍ നിറയെ ബക്കാര്‍ഡിയും, കടല്‍ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം എഎ റഹീം എംപി
അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്: അന്‍സിബ
കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനം റിതബ്രത പക്ഷം പിടിച്ചെടുത്തു
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വിഴിഞ്ഞത്ത് എംഎസ്സി കമ്പനിയ്ക്ക് കുത്തകാവകാശം ഉണ്ടാകില്ല; അദാനി പോര്‍ട്സ് സിഇഒ
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: സുരക്ഷ ശക്തമാക്കി; ജീവനക്കാർക്ക് യൂണിഫോം നിർബന്ധം
മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല
ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്