by webdesk3 on | 01-07-2026 01:04:50
നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ നടന് ടിനി ടോമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ കേസ് എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്നും, കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ വകുപ്പ് 173 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി.
ടിനി ടോം നടത്തിയതായി പരാതിയിലുള്ള ജിഹാദി പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസ്താവനകള്‍ തമാശയുടെ ഭാഗമായിരുന്നുവെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിശദീകരണം മതിയായതല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കടവന്ത്ര സ്റ്റേഷന് ഹൗസ് ഓഫീസര്‍ (SHO) അറിയിച്ചു. നേരത്തെ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി അന്‍സിബ ഹസനും രംഗത്തെത്തിയിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിവാദം കോടതിയിലെത്തിയത്. അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ടിനി ടോം നിഷേധിച്ചിട്ടുണ്ട്. അമ്മയുടെ മുന്‍ പ്രസിഡന്റ് ശ്വേത മേനോനും മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയ്ക്കുമെതിരെയും അന്‍സിബ ഹസന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി
അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കും
വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ഓപ്പറേഷൻ തൂഫാൻ വിവാദം: ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
മാസപ്പടി കേസ്: അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് ഇ ഡി; അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കും
ഇന്ന് മുതല്‍ സെന്‍സസ് കണക്കെടുപ്പ്; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും
രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്