News Kerala

രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി

Axenews | രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി

by webdesk3 on | 01-07-2026 01:09:23

Share: Share on WhatsApp Visits: 3


 രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി


സംസ്ഥാനത്ത് രാത്രികാല പോസ്റ്റുമോര്‍ട്ടം നടപ്പാക്കുന്നതില്‍ ആവശ്യമായ ജീവനക്കാരുടെ അഭാവം പ്രധാന വെല്ലുവിളിയാണെന്ന് മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. രാത്രികാല പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ഉറപ്പാക്കാതെ ഡോക്ടര്‍മാരെയും ജീവനക്കാരെയും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനായി നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയുണ്ട്. ഇതുവരെ പ്രധാനമായും പകല്‍ സമയത്ത് മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്. അവയവദാന നടപടികള്‍ വേഗത്തിലാക്കാനും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് എത്രയും പെട്ടെന്ന് കൈമാറാനും ലക്ഷ്യമിട്ടാണ് ഇത് 24 മണിക്കൂറും ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്.

അതേസമയം, കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിന് മുമ്പുതന്നെ കേരളത്തില്‍ പ്രത്യേക സാഹചര്യങ്ങളില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയിരുന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിച്ച രോഗികളില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും, അവയവദാനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ആ തീരുമാനം സ്വീകരിച്ചിരുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment