by webdesk2 on | 01-07-2026 08:28:30
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയില്‍ താഴ്ന്നതോടെ സംസ്ഥാനത്തെ വൈദ്യുതോല്പാദനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 44 അടി കുറവ് വെള്ളം മാത്രമാണ് ഡാമിലുള്ളത്. വരും ദിവസങ്ങളില്‍ കാലവര്‍ഷം കനത്തില്ലെങ്കില്‍ മൂലമറ്റത്തെ വൈദ്യുതോല്പാദനം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.
നിലവില്‍ ഇടുക്കി ഡാമിന്റെ ആകെ സംഭരണശേഷിയുടെ വെറും 23 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇടുക്കിയില്‍ ആകെ ലഭിച്ചത് 342 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഈ കുറഞ്ഞ മഴ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ അണക്കെട്ടിലെ ജലനിരപ്പില്‍ നാലടിയുടെ വര്‍ദ്ധനവ് മാത്രമാണുണ്ടായത്. ജലനിരപ്പ് ഇനിയും താഴ്ന്ന് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതോല്പാദനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത്, നിലവില്‍ ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇടുക്കിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ചെറുഡാമുകളിലും സമാനമായ രീതിയില്‍ ജലനിരപ്പ് കുറവാണ്.
ഈ പ്രതിസന്ധി മറികടക്കാന്‍ പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അനുമതിയുള്ളത്. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വരാനിരിക്കുന്ന വൈദ്യുതി ലഭ്യതയുടെ കണക്കുകളും വിശദമായി പരിശോധിച്ച ശേഷമാണ് റെഗുലേറ്ററി കമ്മിഷന് ഈ അടിയന്തര അനുമതി നല്‍കിയത്.
ഇന്ന് മുതല്‍ സെന്‍സസ് കണക്കെടുപ്പ്; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും
രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു: വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നേതൃപരിശീലനവും പരീക്ഷയും
ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊലക്കേസ്: അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെടും
വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവില്ല; അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍
ഓപ്പറേഷന് തൂഫാന് യോഗത്തില്‍ പങ്കെടുത്തയാള്‍ കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍; കെ. സുധാകരനെതിരെ വീണ്ടും വിമര്‍ശനം
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്