News Kerala

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

Axenews | തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

by webdesk3 on | 29-06-2026 12:56:42

Share: Share on WhatsApp Visits: 53


തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു



തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലില്‍ നിന്ന് ചാടി ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്.

ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സ്‌നേഹയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന സഹപാഠികളില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment