News Kerala

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി

Axenews | ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി

by webdesk3 on | 30-06-2026 01:06:38

Share: Share on WhatsApp Visits: 6


ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി


പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി അവകാശപ്പെട്ട സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ എംഡിഎംഎ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂര്‍ സ്വദേശിയായ ഷര്‍ഫിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്‍ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പെട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതായാണ് പൊലീസ് അറിയിച്ചത്.

ANTI DRUGS MOVEMENT IN NATION എന്ന പേരിലുള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണെന്ന് ഷര്‍ഫിന്‍ അവകാശപ്പെട്ടിരുന്നു. വിവിധ ഇടങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംഘടനയുടെ സംസ്ഥാന നേതാവെന്ന നിലയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരി ശൃംഖലയുമായി ഇയാള്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment