by webdesk3 on | 30-06-2026 12:56:45
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് സംബന്ധിച്ച നിലവിലെ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ നിന്ന് അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അപകടസാധ്യത സൃഷ്ടിക്കാത്ത കളര്‍ കോഡുകളോ സാധാരണ ഫിറ്റിംഗുകളോ പ്രശ്നമല്ലെന്നും, എന്നാല്‍ വാഹന മോഡിഫിക്കേഷന് സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളാണ് ബാധകമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് നിലവിലുള്ളത്. അനധികൃത മോഡിഫിക്കേഷന് നടത്തിയാല്‍ പിഴ ചുമത്തുന്നതിനൊപ്പം വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം പോലും നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.
അതേസമയം, മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടും പരിഗണനയിലാണ്. നിയമപരമായ തടസങ്ങളില്ലാത്ത 18 തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സീറ്റ് കവറുകള്‍, ഫ്ലോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ എന്നിവയ്ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയര്‍, 50 ശതമാനം ദൃശ്യപരത നിലനിര്‍ത്തുന്ന സണ്‍ ഫിലിം എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വിഷയത്തില്‍ അന്തിമ തീരുമാനത്തിനായി വിദഗ്ധ സമിതിയുടെ പഠനവും തുടര്‍ നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നേതൃപരിശീലനവും പരീക്ഷയും
ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊലക്കേസ്: അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെടും
വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവില്ല; അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍
ഓപ്പറേഷന് തൂഫാന് യോഗത്തില്‍ പങ്കെടുത്തയാള്‍ കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍; കെ. സുധാകരനെതിരെ വീണ്ടും വിമര്‍ശനം
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
പിണറായി വിജയന്റെ ഡല്‍ഹി യാത്രാ വിവാദം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട് കവാസാക്കി രോഗം; ഒമ്പത് വയസ്സുകാരി മരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്